തച്ചങ്കരികേസ് റിപ്പോര്‍ട്ട് പുനഃപരിശോധിക്കുമെന്ന് കോടതി

16 April 2012
തച്ചങ്കരികേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോടതി. ടോമിന് ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി സംസ്ഥാനസര്‍ക്കാര്‍ നേരത്തെ വാങ്ങിയിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരിയില്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട കത്ത് കേന്ദ്രത്തിലേയ്ക്ക് നല്‍കിയിട്ടുള്ളൂ എന്ന് വ്യക്തമായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ശരിയാണോ എന്ന് കോടതി പരിശോധിക്കുന്നത്. തീവ്രവാദം അനധികൃത സ്വത്ത് സമ്പാദിക്കല്‍, വിദേശ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി എന്നിവയാണ് തച്ചങ്കരിയ്ക്കെതിരായ പ്രധാന അന്വേഷണങ്ങള്‍. ഈ കേസ് ഏപ്രില്‍ 26 ന് പരിഗണിക്കും.