പണമിട്ടാൽ പച്ചക്കറി വിത്ത് തരുന്ന യന്ത്രം തിരുവനന്തപുരത്ത്

single-img
16 April 2012

പച്ചക്കറി വിത്തുകൾ തേടി ഇനി അലയേണ്ടതില്ല.പണമിട്ടാൽ പച്ചക്കറി വിത്ത് തരുന്ന യന്ത്രം വന്ന് കഴിഞ്ഞു.തിരുവനന്തപുരം പാളയത്താണു പണമിട്ടാൽ പച്ചക്കരി വിത്ത് തരുന്ന യന്ത്രം സ്ഥാപിച്ചിരിക്കുന്നത്.കൃഷി മന്ത്രി കെ.പി മോഹനനാണു പുതിയ യന്ത്രം ഉദ്ഘാടനം ചെയ്തത്.പത്തു രൂപ മെഷീനിൽ ഇട്ടാല്‍ വിവിധ പച്ചക്കറി വിത്തുകളുടെ പേരു സ്ക്രീനിൽ തെളിയും ആവശ്യമുള്ളതിന്റെ നേര്‍ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ വിത്ത് പുറത്ത് വരും.വെണ്ട, ചീര, പടവലം, പയര്‍, പാവല്‍, കുമ്പളം വിത്തുകളാണ് മെഷിന്‍ വഴി കിട്ടുന്നത്.കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു രാജ്യത്ത് ആദ്യമായി കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. രണ്ടേ കാൽ ലക്ഷം രൂപയാണു യന്ത്രത്തിന്റെ വില.തിരുവനതപുരം തെയിൽവെ സ്റ്റേഷൻ,സാഫല്യും കോപ്ലക്സ്,ആനയറ മാർക്കറ്റ് എന്നിവിടങ്ങളിലും വിത്ത് മെഷിൻ സ്താപിക്കുമെന്ന് സംസ്ഥാന ഹോർട്ടി കൾച്ചർ ഡയറക്ടർ ഡോ.കെ പ്രതാപൻ പറഞ്ഞു