നവംബറില്‍ സംവൃതയ്ക്ക് വീണ്ടും വിവാഹം

single-img
16 April 2012

സംവൃതാ സുനില്‍ നവംബര്‍ ഒന്നിന് വീണ്ടും വിവാഹിതയാവുന്നു.  ജനുവരി  19ന്  കോഴിക്കോട്ടെ ആര്യസമാജത്തില്‍ വച്ച്   ചേവരമ്പലം സ്വദേശിയായ  അഖിലുമായി  സംവൃതയുടെ രഹസ്യ  വിവാഹം  കഴിഞ്ഞിരുന്നു.  വിവാഹശേഷം യു.എസിലേയ്ക്ക് അഖിലുമായി
പോകുന്നതിന് വേണ്ടിയുള്ള മുന്നേരുങ്ങള്‍ക്ക് വേണ്ടിയാണ്   ഈ രഹസ്യവിവാഹം നടത്തിയത്. രഹസ്യ വിവാഹം നടന്നതായി  സംവൃതയുടെ അച്ഛനും  സമ്മതിച്ചിട്ടുണ്ട്.  കാലിഫോര്‍ണിയയില്‍  എഞ്ചിനീയറാണ് അഖില്‍. നാടടക്കം ക്ഷണിച്ച്  ഒരു വിവാഹം നവംബര്‍ ഒന്നിന്  നടത്തും.  കണ്ണൂരിലെ വാസവ  റിസോര്‍ട്ടില്‍  പരമ്പരാഗതമായ രീതിയില്‍  വിവാഹം നടുക്കും.