മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

single-img
16 April 2012

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ചു കൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍    തീരസുരക്ഷ ശക്തമാക്കണമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ   സുരക്ഷയ്ക്കായി   കോസ്റ്റ് ഗാര്‍ഡും നാവികസേനയും  കൂടുതല്‍  കരുതല്‍  എടുക്കണം.  മത്സ്യത്തൊഴിലാളികള്‍ക്ക്  ആശയവിനമയത്തിന്  അധികം ഉപകരണങ്ങള്‍ നല്‍കണമെന്നും  ടെലികോം  കമ്പനികള്‍ക്ക് തീരദേശ സേവനം  കിട്ടുന്നതിന്  വേണ്ടി  ദൂരപരിധി  വര്‍ദ്ധിപ്പിക്കണം. അതുവഴി  തീരത്ത്   നിന്ന് 30 കിലോമീറ്റര്‍ ദൂരം  സേവനം ലഭ്യക്കാന്‍
ടെലികോം കമ്പനികള്‍ക്കാവും. തീരദേശ പോലീസിനായി മറൈന്‍ പോലീസ് അക്കാദമി സ്ഥാപിക്കണം അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.