എൻ എസ്‌ എസ്‌ നെ അനുനയിപ്പിക്കാൻ ആരും വരണ്ട : ജി.സുകുമാരൻ നായർ

single-img
16 April 2012

എൻ എസ്‌ എസ്‌ നെ അനുനയിപ്പിക്കാനായി ആരെയും ക്ഷണിക്കുന്നില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.എൻ എസ്‌ എസ്‌ പോലുള്ള സംഘടനകൾ മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നനമുൾപ്പെടെയുള്ളവ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചുവേന്ന ലീഗ്‌ നേതാക്കളുടെ അഭിപ്രായങ്ങൾ അതിരു കടന്ന് പോയെന്നും അദേഹം കൂട്ടിച്ചേർത്തു.എൻ എസ്‌ എസ്‌ നെ അനുനയിപ്പിക്കാൻ മുസ്ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷൻ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ മുൻ കൈയെടുക്കുമെന്ന റിപ്പോർട്ടിനോട്‌ പ്രതികരിക്കുകയായിരുന്നു ജി.സുകുമാരൻ നായർ.

മുസ്ലീം ലീഗ്‌ പ്രവർത്തകർ എൻ എസ്‌ എസ്‌ ആസ്ഥാനത്തിനു മുന്നിൽനടത്തിയ ആഹ്ലാദപ്രകടനവും അതിൽ വിളിച്ച്‌ മുദ്രാവാക്യങ്ങളും അതിരുകടന്നതായിരുന്നെന്ന് അഭിപ്രായപ്പെട്ട അദേഹമാ സമയത്ത്‌ പോലും സംയമനം പലിച്ച തങ്ങളെസമാധാനിപ്പിക്കാൻ ആരും വരേണ്ടതില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.ഈ കാര്യത്തിൽ ഇനി യാതൊരു വിധ ചർച്ചയുടെയും ആവശ്യമിലെന്നും അദേഹം വ്യക്തമാക്കി.പുതിയ വകുപ്പു മാറ്റ നിലവഷളാക്കിയിരിക്കുകയാണെന്നു സുകുമാരന്നും നായർ പഞ്ഞു.