കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ആറ് മരണം

single-img
16 April 2012

തിരുവനന്തപുരം കല്ലമ്പലത്തിനടുത്ത് ഇന്നലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍  കൂട്ടിയിടിച്ച്  4സ്ത്രീകള്‍ മരിക്കുകയും 40ഓളം പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.  ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.  പാരിപ്പള്ളി സ്വദേശിയായ സുജാത, കൊല്ലം സ്വദേശികളായ  സുലോചന, വിമല, ചാത്തന്നൂര്‍ സ്വദേശിയായ വിദ്യ എന്നിവരാണ്  മരിച്ചത്.  പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍  പ്രവേശിപ്പിച്ചു.

തിരുവനന്തപുരം- തൃശൂര്‍  സൂപ്പര്‍ ഫാസ്റ്റും  കൊല്ലം-തിരുവനന്തപുരം  ഫാസ്റ്റുമാണ്  കൂട്ടിയിടിച്ചത്.   അപകടത്തില്‍  പരിക്കേറ്റവരുടെ ചികിത്സാ ചെലവ് കെ.എസ്.ആര്‍.ടി.സി  വഹിക്കുമെന്നും, പരുക്കേറ്റവരുടെ  കുടുംബത്തിന് 3000 രൂപയും മരിച്ചവരുടെ  കുടുംബത്തിന് 10000 രൂപയും  അടിയന്തചികിത്സായ്ക്കായി നല്‍കുമെന്നും ഗതാഗതവകുപ്പുമന്ത്രി   വി.എസ്. ശിവകുമാര്‍   അറിയിച്ചു.