ജലന്ധറില്‍ ഫാക്ടറി തകര്‍ന്ന് ഒരാള്‍ മരിച്ചു

single-img
16 April 2012

ജലന്ധറില്‍ ഫാക്ടറി കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധിപേര്‍ അവശിഷ്ട്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. ബോയ്‌ലര്‍  പൊട്ടിത്തെറിച്ചാതാകാം  അപകടമുണ്ടായത്  എന്നാണ് പ്രാഥമിക നിഗമനം.  ഇന്നലെ അര്‍ധരാത്രിയാണ്  പഞ്ചാബിലെ
ശീതല്‍ ഫാബ്രിക്‌സ് ഫാക്ടറിയുടെ  നാലുനില  കെട്ടിടം തകര്‍ന്നത്. കെട്ടിടാവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്നും  40ഓളംപേരെ രക്ഷപ്പെടുത്തി. ജില്ലാകളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തിയിട്ടുണ്ട്.

അപകട സമയത്ത് 300 പേര്‍  കെട്ടിടത്തിലുണ്ടായിരുന്നു.  കെട്ടിടാവശിഷ്ട്ടങ്ങള്‍ക്കിടയില്‍  250 പേര്‍ കുടുങ്ങിക്കിടക്കുന്നു.  ഇതില്‍ 48 പേരെ  രക്ഷപ്പെടുത്തി.സൈന്യവും  ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം  നടത്തുന്നുണ്ടെങ്കിലും മരണസംഖ്യകൂടാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു.