കൂടംകുളം : പാർട്ടി വിലക്കിയിട്ടില്ല വി.എസ്

single-img
15 April 2012

കൂടംകുളം ആണവനിലയ വിരുദ്ധ സമരവേദി സന്ദർശിക്കുന്നതിലും സമരത്തിൽ പങ്കുകൊള്ളുന്നതിനും പാർട്ടി തനിക്ക് ഒരു വിധത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.എന്നാൽ അവിടം സന്ദർശിക്കുന്നതെന്നാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ വി.എസ്.കൂടംകുളം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പാർട്ടി തമിഴ്നാട് ഘടകം സമരത്തിനെതിരായതിനാൽ അദേഹത്തെ പാർട്ടി വിലക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.എന്നാൽ അത്തരം ഒരു സന്ദർഭവും ഉണ്ടായില്ലെന്ന് അദേഹം പറഞ്ഞു.ലീഗിന്റെ കടും പിടിത്തത്തിന് ഇരയായി അഞ്ചാം മന്ത്രിയെ കോൺഗ്രസ് അനുവദിച്ചപ്പോൾ സംസ്ഥാനത്തെ മതേതര സങ്കല്പത്തെയും സാമൂഹിക സന്തുലിതാവസ്ഥയെയും അട്ടിമറിക്കുകയാണ് ഉണ്ടായത്.ഇപ്പോഴത്തെ അവസ്ഥയിൽ ഉമ്മൻ ചണ്ടി സർക്കാർ എത്ര നാൾ തുടരുമെന്ന് പറയാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു.