പാക്കിസ്ഥാനിൽ ജയിൽ തകർത്ത് തടവുകാരെ താലിബാൻ രക്ഷപ്പെടുത്തി

single-img
15 April 2012

പാക്കിസ്ഥാനിൽ ജയിൽ ആക്രമിച്ച് 400 തടവുകാരെ താലിബാൻ രക്ഷപ്പെടുത്തി.രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഖൈബർ മേഖലയിലെ ബന്നു സെൻട്രൽ ജയിലിലാണ് ഭീകരം അക്രമം നടത്തിയത്.റോക്കറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ച് നൂറുകണക്കിന് വരുന്ന താലിബാൻ പ്രവർത്തകർ ആക്രമണം അഴിച്ച് വിട്ടപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.നിരവധി ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്.നിരവധി തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോടും കുറ്റവാളികളാണ് രക്ഷ്പ്പെട്ടതിൽ അധികവും.944 പേരാണ് അവിടെ തങ്കലിൽ ഉണ്ടായിരുന്നത്.തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.