നാദാപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്

single-img
15 April 2012

യു.ഡി.എഫ്.-സി.പി.എം സംഘർഷം നിലനിൽക്കുന്ന നാദാപുരത്ത് മൂന്നു വീടുകൾക്ക് നേരെ ബോംബേറ്.സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്.എട്ടോളം വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ രാത്രിയും പുലർച്ചെയുമാണ് അക്രമം നടന്നത്.വാഹനങ്ങളും തല്ലിത്തകർത്തു. പ്രദേശത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.