കോൺഗ്രസിന്റെ രാജ്യസഭ സീറ്റ് ആരുടെയും ഔദാര്യമല്ല :ആര്യാടൻ

single-img
15 April 2012

കോൺഗ്രസ്സിന്റെ രാജ്യസഭ സീറ്റ് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്.കൂടാതെ കോൺഗ്രസ് പതാക ആരുടെ മുന്നിലും അടിയറ വെക്കുകയില്ലെന്നും അദേഹം പറഞ്ഞു.കേരളാത്തിൽ ഇന്ന് തനിച്ച് മത്സരിക്കാൻ കോൺഗ്രസിനും സി.പി.എമ്മിനും മാത്രമേ കഴിയുകയുള്ളു എന്നും ആര്യാടൻ അഭിപ്രായപ്പെട്ടു.മന്ത്രി സ്ഥാനത്തിനു വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ അദേഹം തുമ്മിയാൽ തെറിക്കുന്ന മൂക്കണെങ്കിൽ നൂറുവട്ടം തുമ്മാൻ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.കോൺഗ്രസിന് ദോഷമാകുന്ന യാതൊന്നും താൻ ചെയ്യില്ലെന്നും എന്നാൽ അഭിപ്രായങ്ങൾ ഏതു യോഗത്തിലും തുറന്നു പറയുമെന്നും ആര്യാടൻ പറഞ്ഞു.മലപ്പുറത്ത് ഡി സി സി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.