വകുപ്പ് മാറ്റം: മുഖ്യമന്ത്രിയ്ക്ക് തെറ്റു പറ്റിയിട്ടില്ല വയലാർ രവി

single-img
14 April 2012

തിരുവനന്തപുരം:മന്ത്രിമാരുടെ വകുപ്പുമാറ്റം കെ പി സി സിയിൽ അറിയിക്കാതിരുന്നത് മുഖ്യമന്ത്രിയുടെ തെറ്റല്ലെന്ന് കേന്ദ്രമന്ത്രി വയലാർ രവി പറഞ്ഞു.അഞ്ചാം മന്ത്രി സഥാനം കോൺഗ്രസിന്റെ പ്രതിഛായയ്ക്ക് കോട്ടം തട്ടിയിട്ടില്ല.മുൻപും കെ പി സി സിയോട് ആലോചിക്കാതെ ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.ഇക്കാര്യത്തിൽ പൂർണ്ണ തീരുമാനം എടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് ഇതിൽ മാർക്സിസ്റ്റ് പാർട്ടിയ്ക്ക് അഭിപ്രായം പറയാൻ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.