ടൈറ്റാനിക് ദുരന്തത്തിന് ഇന്ന് 100 വയസ് തികയുന്നു

single-img
14 April 2012

ടൈറ്റാനിക് ദുരന്തത്തിന് ഇന്ന് 100 വയസ്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും  ഒരു ഞെട്ടലോടെ ഇന്നും ഈ ദുരന്തത്തെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഓര്‍ക്കുന്നു. 1912 ഏപ്രില്‍ 14ന്  ഇംഗ്ലണ്ടില്‍ നിന്ന്  ന്യൂയോര്‍ക്കിലേയ്ക്കു 2224യാത്രക്കാരുമായി  പുറപ്പെട്ട  കപ്പല്‍ നാലു ദിവസങ്ങള്‍ക്ക് ശേഷം തകരുകയും 1,514 പേരുടെ ജീവനെടുക്കുകയും ചെയ്തു.  ഇതില്‍ 710 പേര്‍ രക്ഷപ്പെട്ടു. അറ്റ്‌ലാന്റിക്കിലെ  അതിശൈത്യവും  ലൈഫ്  ബോട്ടുകള്‍ ഇല്ലാതിരുന്നതും  മരണസംഖ്യ ഉയരാന്‍ കാരണമായി.

ലോകത്തിലെ ഏറ്റവും വലിയ കപ്പലായ ടൈറ്റാനിക്കിനെ കടലിലെ കൊട്ടാരം എന്നാണ് വിശേഷിപ്പിക്കുന്നത്. 100-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ടൈറ്റാനിക്ക് കപ്പല്‍ സഞ്ചരിച്ച   അതേ പാതയിലൂടെ സഞ്ചരിച്ച് അപകടസ്ഥലത്ത് നങ്കൂരമിട്ടശേഷം ഇന്ന് അനുസ്മരണ പരിപാടികള്‍ നടത്തും. മാത്രമല്ല ലോകമെങ്ങും ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.