വായ്പാ തിരിച്ചടവ് ഇനി ഓണ്‍ലൈന്‍ വഴിയും

single-img
14 April 2012

വായ്പാ തിരിച്ചടവ്  ഓണ്‍ലൈന്‍ വഴിയും അനുവദിക്കണമെന്ന്  റിസര്‍വ്വ്  ബാങ്ക്  മറ്റു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉപഭോക്താക്കളുടെ  പരാതിയുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എല്ലാബാങ്കുകളിലും  നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍ഫര്‍ സേവനം  (എന്‍.ഇ.എഫ്.ടി) ഉപഭോക്ത്താക്കള്‍ക്ക്  അനുവദിക്കണമെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ  പ്രസ്താവനയില്‍ പറഞ്ഞു.

ഇ.സി.എസ് (ഇലക്‌ട്രോണിക്  ക്രിയറിംങ് സംവിധാനം) സേവനം മറ്റു ബാങ്കുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും  എന്‍.ഇ.എഫ്.ടി  സേവനം ലഭ്യമമാകുന്നില്ലെന്ന് കണ്ടെത്തിയതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.