രവി ഋഷിക്കെതിരെ കേസെടുത്തു

single-img
14 April 2012

വിവാദമായ ടട്ര ട്രക്ക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ വെക്ട്ര കമ്പനി മേധാവി രവി ഋഷിക്കെതിരെ എൻഫോഴ്സ്‌മന്റ്‌ കള്ളപ്പണക്കേസ്‌ ചാർജ്‌ ചെയ്തു.ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടട്ര സിപോക്സും ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ ഭാരത്‌ ഏർത്ത്‌ മൂവേഴ്സ്‌ ലിമിറ്റഡും തമ്മിലുണ്ടാക്കിയ കറാരുമായി ബന്ധപ്പെട്ട്‌ അഴിമതി നടന്നു എന്ന സംശയത്തിൽ ആണു കേസ്‌ എടുത്തിരിക്കുന്നത്‌.ഇതേ ആരോപണത്തിന്റെ പേരിൽ സി ബി ഐ പല തവണ അദേഹത്തെ ചോദ്യം ചെയ്തിരുന്നു.അവർ ശേഖരിച്ച തെളിവുകൾ പരിശോധിച്ചതിനു ശേഷമാണു നടപടി.1997 ൽ ഉണ്ടാക്കിയ കരാറിലാണു ക്രമക്കേട്‌ നടന്നതായി സംശയിക്കുന്നത്‌.ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കമ്പനിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌..സൈന്യവുമായി നടത്തിയ ഇടപാടിൽ രവി ഋഷി അനധികൃതമായി പണം കൈപ്പറ്റിയെന്നും അതു മറ്റെവിടെയോ നിക്ഷേപിച്ചെന്നും എൻഫോഴ്സ്‌മന്റ്‌ ആരോപിക്കുന്നു.