ബിന്‍ലാദന്റെ കുടുംബത്തെ സൗദിഅറേബിയയിലേയ്ക്ക് നാടുകടത്തും: പാകിസ്ഥാന്‍

single-img
14 April 2012

പാകിസ്ഥാന്‍ സുരക്ഷാസേന തടങ്കലില്‍ വച്ചിരിക്കുന്ന ലാദന്റെ കുടുംബത്തെ അടുത്തയാഴ്ച  നാടുകടത്തും.  നിയമവിരുദ്ധമായി  രാജ്യത്ത്  തങ്ങിയ കുറ്റത്തിനാണ് മുന്‍ അല്‍ഖ്വഇദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മൂന്ന് വിധവകളെയും രണ്ട് കുട്ടികളെയുംപാകിസ്ഥാന്‍ സുരക്ഷാ സേന തടങ്കലില്‍ വച്ചിരിക്കുകന്നത്.

2011 മെയ് മാസം പാകിസ്ഥാനിലെ ആബോട്ടാബാദിലെ ഒളിത്താവളത്തില്‍ വച്ച്  ബിന്‍ ലാദനെ അമേരിക്കയുടെ പ്രത്യേക സേന കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് ഭാര്യമാരേയും  കുട്ടികളെയും  കസ്റ്റഡിയിലെടുത്ത് 45 ദിവസത്തെ  ജയില്‍വാസത്തിന് കോടതി ശിക്ഷവിധിച്ചു.  ഏപ്രില്‍ 17ന് ശിക്ഷാ കാലാവധി   അവസാനിക്കുന്നതിനാല്‍ അടുത്ത ദിവസമായിരിക്കും ഇവരെ നാടുകടത്തുക.