മെക്സിക്കോയിൽ ഭൂചലനം

single-img
14 April 2012

മെക്സിക്കോയിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.മെക്സിക്കോയുടെ പസഫിക്‌ തീരത്തിൻ 10 കിലോമീറ്റർ അകലെ നോറ്റപ്പ നാസിയോണൽ നഗരത്തിനടുത്താണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു.പ്രാദേശിക സമയം പുലർച്ചേ 5.10 നായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്‌.മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷം 5.3 തീവ്രതയുള്ള തുടർച്ചലനവുമുണ്ടായി.കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.