പ്രൊഫസറുടെ അറസ്റ്റിനെ ന്യായീകരിക്കുന്നു: മമതാ ബാനര്‍ജി

single-img
14 April 2012

ഇന്റര്‍നെറ്റിലൂടെ തന്നെ പരിഹസിച്ചുകൊണ്ട്  കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച കുറ്റത്തിന്  അധ്യാപകനെ അറസ്റ്റ് ചെയ്തത് അംഗീകരിച്ചുകൊണ്ട് മമതാ ബാനര്‍ജി  രംഗത്തെത്തി.  ചെറിയകാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അപകീര്‍ത്തി പെടുത്തുന്നത് സി.പി.ഐ (എം) ആണെന്നും  മമത കുറ്റപ്പെടുത്തി.

അതേസമയം തൃണമുല്‍ കോണ്‍ഗ്രസില്‍ അംഗങ്ങളെന്ന്   എന്ന് സംശയിക്കുന്നവര്‍  സി.പി.ഐ (എം)  അംഗമാണെന്ന് വരുത്തി തീര്‍ക്കന്‍  നിര്‍ബന്ധപ്പൂര്‍വ്വം  ഒരു കത്തില്‍  ഒപ്പുവയ്പ്പിച്ചുവെന്ന്  അധ്യാപകന്‍  പറയുന്നു.  കാര്‍ട്ടൂണ്‍  മനപ്പൂര്‍വ്വം പ്രചരിപ്പിച്ചത്  താനാണെന്നും  ഈ കത്തില്‍  അവര്‍  രേഖപ്പെടുത്തിയിട്ടുണ്ട്.