മുഖ്യമന്ത്രിയായ ശേഷം മമത മാറിപ്പോയി :കബീർ സുമൻ

single-img
14 April 2012

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായതിനു ശേഷമുള്ള മമത ബാനർജിയുടെ പ്രവർത്തനങ്ങൾ തനിക്ക്‌ ഞെട്ടലുണ്ടാക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ്സ്‌ നേതാവ്‌ കബീർ സുമൻ പറഞ്ഞു.അധികാരത്തിലേറിയ ശേഷം മമതയിൽ ഒരുപാട്‌ മാറ്റങ്ങളുണ്ടായതായും അദേഹം അഭിപ്രായപ്പെട്ടു.മമത പ്രതിപക്ഷ നേതാവയിരുന്നെങ്കിൽ ഇപ്പോൾ ണ്ടക്കുന്ന എല്ലാ സർക്കാർ നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്‌ വരുമായിരുന്നു.എന്നാൽ അവർക്ക്‌ എന്താൺ സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.മമതയെക്കുറിച്ചുള്ള ഒരു ഹാസ്യാത്മക കാർട്ടൂൺ ഷെയർ ചെയ്തതിന്റെ പേരിൽ ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ ഒരു പ്രോഫസറിനെ അറസ്റ്റ്‌ ചെയ്തതുമായി ബന്ധപ്പെട്ട്‌ പ്രതികരിക്കുകയായിരുന്നു കബീർ സുമൻ.