നൈജീരിയയിൽ 70000 കുഞ്ഞുങ്ങൾ എച്ച് ഐ വി ബാധിതർ

single-img
14 April 2012

അബൂജ:നൈജീരിയയിൽ 70000 കുഞ്ഞുങ്ങൾ എച്ച് ഐ വി ബാധിതർ.എയ്ഡ്സ് നിയന്ത്രണ ദേശീയ ഏജൻസി ഡയറക്ടർ ജനറൽ ജോൺ ഇഡോക്കോയാണ് ഈ കാര്യം വ്യക്തമാക്കിയത്.ഗർഭസ്ഥശിശു ആയിരിക്കുമ്പോഴെ അമ്മയിൽ നിന്നും ഈ രോഗം കുഞ്ഞിനും പകരാം.ഇത്  പരമാവധി തടയുന്നതിനായുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ജൊൺ ഇഡോക്ക .ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും എയ്ഡ്സ് പടര്‍ന്നുപിടിക്കുന്നത് തടയാനായി സ്റേറ്റ് ആക്ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.