ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ ഗാര്‍ഡുമാര്‍ക്ക് പരിക്ക്‌

single-img
14 April 2012

തൊടുപുഴയിലെ വേളൂര്‍ഫോറസ്റ്റ് സ്‌റ്റേഷനില്‍ ആക്രമണം.  തടിമോഷണ  കേസില്‍  പിടിയിലായ  പ്രതികളെ മര്‍ദ്ധിച്ചുവെന്ന് ആരോപിച്ച്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ  മാര്‍ച്ചിന് പിന്നാലെയാണ് ഒരു സംഘം  ആളുകള്‍  ഫോറസ്റ്റ് സ്‌റ്റേഷന്‍  ആക്രമിച്ചത്. ആക്രമണത്തില്‍  രണ്ട് ഫോറസ്റ്റ് ഗാര്‍ഡുകള്‍ക്ക്  പരിക്കേറ്റിട്ടുണ്ട്.ഈ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും  ഫോറസ്റ്റ്  ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്നും കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ പറയുന്നു.