ഗുജറാത്തിലും മഹാരാഷ്ട്രയിലും ചെറിയ ഭൂചലനങ്ങൾ

single-img
14 April 2012

ഗുജറാത്തിലും മഹാരാഷ്ട്രയിലും റിക്ടർ സ്കെയിലിൽ 4.5,4.9 എന്നീ തീവ്രതയിൽ രണ്ട്‌ ചെറിയ ഭൂചലനങ്ങളുണ്ടായതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.രാവിലെ 8.53 നാണു ഭുജ്ജ്‌ പ്രഭവകേന്ദ്രമായ ചെറുചലനം ഉണ്ടായത്‌.രണ്ട്‌ മണിക്കൂറുകൾക്ക്‌ ശേഷം 11.05 നാൺ മഹാരാഷ്ട്രയിലെ സതര കേന്ദ്രമായി രണ്ടാം ചലമുണ്ടായത്‌.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ചലച്ചിത്ര താരം അമിതാഭ്‌ ബച്ചന്റെ വീട്‌ സ്ഥിതി ചെയ്യുന്ന ജുഹു ഭാഗത്തും കുലുക്കമുണ്ടായി.തനിക്ക്‌ ചലനം അനുഭവപ്പെട്ടതായി അദേഹം ട്വിറ്ററിൽ കൂടി അറിയിച്ചു.