ഡേവിഡ് കാമറോൺ മ്യാന്മാറിൽ

single-img
14 April 2012

ലണ്ടൻ:ബ്രിട്ടീഷ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി മ്യാന്മാറിലെത്തി. ജനാധിപത്യ പ്പോരാളിയും സമാധാന നൊബേൽ ജേതാവുമായ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച നടത്തി. 1948-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കാമറോൺ.മ്യാന്‍മറിനു മേലുള്ള സാമ്പത്തിക ഉപരോധം നീക്കം ചെയ്യുമെന്ന് കാമറോണ്‍ സ്യൂചിക്ക് ഉറപ്പ് നല്‍കി. കാമറോണിന്റെ ഈ പ്രഖ്യാപനത്തെ സ്യൂചി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ പരിഷ്‌കരണ നീക്കത്തെ ഇത് ശക്തിപ്പെടുത്തുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് തെയിന്‍ സെയ്‌നുമായും കാമറോണ്‍ കൂടിക്കാഴ്ച നടത്തും.അടുത്തിടെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി മുഴുവന്‍ സീറ്റുകളിലും വിജയിച്ചിരുന്നു. ജനാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കരണത്തിന് സൈന്യം തയ്യാറായിരുന്നു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അന്താരാഷ്ട്ര മനോഭാവം വീണ്ടും മാറിയതിന്റെ സൂചനയാണ് കാമറോണിന്റെ സന്ദര്‍ശനം