മദ്യപിച്ചയാള്‍ മരിച്ചതിനെ തുടര്‍ന്ന് ബാര്‍ പൂട്ടി

single-img
14 April 2012

കാലടി മഞ്ഞപ്രയിലെ ബാറില്‍ നിന്ന്  മദ്യപിച്ചയാള്‍  മരിച്ചു. അയ്യമ്പുഴ പുതുശേരി വര്‍ക്കിയുടെ  മകന്‍ ജോയി (45) ആണ്  ഇന്നലെ മരിച്ചത്. ഈ ബറില്‍ നിന്ന്  മദ്യപിച്ച ജോയിക്ക് ഇന്നലെ രാവിലെ  ദേഹാസ്വാസ്ഥ്യം  ഉണ്ടായി, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ സംഭവത്തെ തുടര്‍ന്ന്  ബാര്‍ അന്വേഷണ വിധേയമായി സീല്‍ ചെയ്യുകയും സാമ്പിളുകള്‍ കെമിക്കല്‍  പരിശോധനയ്ക്ക് അയച്ചുകൊടുത്തതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന്‍ പറഞ്ഞു.