പാതയോര യോഗ നിരോധനവുമായി ബന്ധപ്പെട്ട് കേരള സർക്കാറിന് വിമർശനം

single-img
13 April 2012

പാതയോരത്ത് പൊതുയോഗങ്ങൾ നിരോധിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാൻ ഓർഡിനൻസ് കൊണ്ട് വന്ന സംസ്ഥാന സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.അങ്ങനെ ഒരു ഓർഡിനൻസിലൂടെ നിയമം ലംഘിക്കാൻ സർക്കാർ തന്നെ അനുവാദം നൽകുകയാണെന്നും നിയമവകുപ്പ് ഇക്കാര്യത്തിൽ അമിതാവേശം കാട്ടിയെന്നും കോടതി പറഞ്ഞു.പ്രതികൂലമായ കോടതി വിധികളെ മറികടക്കാൻ നിയമം കൊണ്ട് വരുന്നത് കേരളത്തിൽ കൂടുതലാണെന്നും ഇത്തരം പ്രവർത്തികൾ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും നിരന്തരമുണ്ടാകുകയാണെന്നും കോടതി നിരീക്ഷിച്ചു.നിയമ ലംഘനത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും കോടതി കുറ്റപ്പെടുത്തി.പാതയോര യോഗത്തെ അനുകൂലിച്ച് കൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ ചോദ്യം ചെയ്ത് കൊണ്ട് സ്വകാര്യവ്യക്തി സമർപ്പിച്ച ഹർജിയിലാണ് സർക്കാറിന്റെ നിയമനിർമാണ രീതിയെ കോടതി വിമർശിച്ചത്.