സൗമ്യയുടെ സഹോദരന് റവന്യൂ വകുപ്പില്‍ നിയമന ഉത്തരവ്

single-img
13 April 2012

ട്രെയിന്‍ യാത്രയ്ക്കിടെ  പീഡനത്തിനിരയായി കൊല്ലപ്പെട്ട  സൗമ്യയുടെ സഹോദരന്‍  സന്തോഷിന്  സര്‍ക്കാര്‍ ജോലിക്കുള്ള  ഉത്തരവ്  കിട്ടി. റവന്യൂ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ്  അസിസ്റ്റന്റായിട്ടാണ്  നിയമം ലഭിച്ചിരിക്കുന്നത്.  ഷൊര്‍ണൂര്‍ ഐക്കോണ്‍സ്  സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്  ഈ നിയമന ഉത്തരവ് കൈമാറിയത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 1 നാണ്  എറണാകുളത്തുനിന്നും പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേയ്ക്ക്  വരുന്ന വഴി വള്ളത്തോള്‍ നഗറില്‍ വച്ച് സൗമ്യ ആക്രമിക്കപ്പെടുകയായിരുന്നു.  ഫെബ്രുവരി ആറിനാണ് സൗമ്യ കൊല്ലപ്പെട്ടത്.