സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം നിലച്ചു

single-img
13 April 2012

സംസ്ഥാനത്ത്  റേഷന്‍ കടകള്‍ വഴിയുള്ള  മണ്ണെണ്ണ  വിതരണം  നിലച്ചു.  ഈ മാസം മുതല്‍ കേന്ദ്രം സംസ്ഥാനത്തിന്റെ  മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതുകൊണ്ട് വിതരണം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍   സിവില്‍ സപ്ലൈസ് ഡയറക്ടര്‍   കഴിഞ്ഞ ദിവസം  ഉത്തരവ് നല്‍കിയതായി റേഷന്‍ കട വ്യാപാരികള്‍ പറഞ്ഞു.

15,960  കിലോലിറ്റര്‍  മണ്ണെണ്ണ ലഭിക്കേണ്ട സംസ്ഥാനത്തിന് 10,016 കിലോലിറ്റര്‍  മണ്ണെണ്ണ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ പത്ത്  മാസങ്ങള്‍ക്കിടെ രണ്ടാംതവണയാണ്   മണ്ണണ്ണവിഹിതം വെട്ടിക്കുറയ്ക്കുന്നത്. വൈദ്യുതിയില്ലാത്ത വീട്ടിലെ കാര്‍ഡുടമകള്‍ക്ക്  അഞ്ച് ലിറ്റര്‍  മണ്ണെണ്ണവീതവും  പാചകവാതക  കണക്ഷനുള്ള വൈദ്യുതിയില്ലാത്ത കാര്‍ഡുടമകള്‍ക്ക്  മെയ് വരെ   5 ലിറ്റര്‍വീതവും വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക്നേരത്തെ  രണ്ടുലിറ്റര്‍  വീതവുംമാണ്  നല്‍കിയിരുന്നത്. കുറച്ചുകാലമായി  ഒരു ലിറ്ററായി ഇത് കുറഞ്ഞിരിക്കുന്നു.  ഒരു വര്‍ഷത്തോളമായി  കേന്ദ്രത്തില്‍ നിന്നുള്ള മണ്ണെണ്ണ വിഹിതം കുറഞ്ഞു വരികയാണ്.  മത്സ്യത്തൊഴിലാളികള്‍ക്കുള്ള  മണ്ണെണ്ണ വിഹിതത്തില്‍  മറ്റാമൊന്നുമില്ല. ഇനി ഒരു സര്‍ക്കാര്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ  മണ്ണെണ്ണ വിതരണം  പുനരാരംഭിക്കുകയുള്ളു.
ലോഡ്‌ഷെഡിങിനു പുറകെയാണ് കേന്ദ്രത്തിന്റെ ഈ മണ്ണെണ്ണ വിതരണം  നില്‍ത്തലാക്കലും.