മമതയുടെ കാര്‍ട്ടൂണ്‍; അധ്യാപകന്‍ അറസ്റ്റില്‍

single-img
13 April 2012

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ  പരിഹസിച്ചുകൊണ്ട്  ഇന്റര്‍നെറ്റിലൂടെ  കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് അധ്യാപകന്‍ അറസ്റ്റിലായി.  ജാദവ്പൂര്‍  യൂണിവേഴ്‌സിറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസര്‍  അംബികേഷ് മഹാപത്രയാണ്  ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മമതയേയും  തൃണമുല്‍ കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്തു
ന്ന  തരത്തിലുള്ള  കാര്‍ട്ടൂണുകള്‍  നെറ്റിലൂടെ നിരവധിപേര്‍ക്ക് അയച്ചുകൊടുത്തതായി   പോലീസ് പറയുന്നു. സൈബര്‍ കുറ്റത്തിന് ഇയാളുടെ പേരില്‍  കേസെടുത്തിട്ടുണ്ട്.  മമതയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ ചിത്രപ്രചരണ വിവരം അറിഞ്ഞ് ഇന്നലെ രാത്രി തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  അധ്യാപകനെ ആക്രമിച്ചിരുന്നു.