ഗണേഷിനെ പിൻവലിച്ചുവെന്ന് കാട്ടി കത്തു നൽകുമെന്ന് പിള്ള

single-img
13 April 2012

കേരള കോൺഗ്രസ്സ് ബി നേതാവ് ആർ.ബാലകൃഷ്ണ പിള്ള തന്റെ മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പിൻ വലിച്ചതായി കാണിച്ച് കത്ത് നൽകും.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നെരിൽ കണ്ട് ബാലകൃഷ്ണ പിള്ള തന്നെ കത്ത് സമർപ്പിക്കുമെന്നാണ് ഇന്ന് ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.ഗണേഷ് കുമാർ തങ്ങളുടെ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പാർട്ടിയെ വേണ്ടാത്ത മന്ത്രിയെ പാർട്ടിക്കും വേണ്ടെന്നും മറ്റും ആരോപിച്ച് ബാലകൃഷ്ണ പിള്ള പത്രസമ്മേളനം നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പിള്ളയെ കാണാനിരിക്കുകയാണ്.എന്നാൽ അത്തരം ചർച്ച സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും പാർട്ടി പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ ചർച്ചയ്ക്ക് പോകില്ലെന്നും പിള്ള പറഞ്ഞിട്ടുണ്ട്.