ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം ഒഴിവാക്കാമായിരുന്നുവെന്ന് കെ.ബാബു

single-img
13 April 2012

ലീഗിന്റെ  അഞ്ചാം മന്ത്രിസ്ഥാനം ഒഴിവാക്കാമായിരുന്നുവെന്ന് കെ.ബാബു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ്  അഞ്ചാം മന്ത്രിയെ  ഉള്‍പ്പെടുത്തിയതെന്നും  എന്നാല്‍ അഞ്ചാംമന്ത്രിയെ ഒഴിവാക്കണമെന്ന്  പറഞ്ഞവര്‍ നല്ലഫോര്‍മുലകള്‍ ഒന്നും തന്നെ മുന്നോട്ടുവച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചാം മന്ത്രിയെ ഒഴിവാക്കിയിരുന്നെങ്കില്‍  മുന്നണിയ്ക്ക് നല്ലതായിരുന്നു. ഇപ്പോഴത്തെ  തീരുമാനത്തില്‍  എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംതൃപ്തിയുണ്ടോ എന്ന കാര്യത്തില്‍  തര്‍ക്കമുണ്ട്.  എന്നാല്‍ മുഖ്യമന്ത്രി ഒറ്റയ്ക്കാണ്  ഈ തീരുമാനമെടുത്തത് എന്ന് കരുതുന്നില്ല കെ.ബാബു പറഞ്ഞു.