ചലഞ്ചേഴ്സിനെതിരെ ചെന്നൈയ്ക്ക് തകർപ്പൻ ജയം

single-img
13 April 2012

ചെന്നൈ:ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു അഞ്ച് വിക്കറ്റിന് തകർപ്പൻ ജയം.ഐ പി എല്ലിൽ കാണികൾ കാത്തിരുന്ന കളിയായിരുന്നു ബാംഗ്ലൂരും ചെന്നൈയും തമ്മിൽ ഇന്നലെ നടന്നത്. 46 പന്തില്‍ 71 റണ്‍സ് നേടിയ ഫാഫ് ഡൂപ്ളെസിസും 24 പന്തില്‍ 41 റണ്‍സ് നേടിയ എം.എസ്.ധോണിയും ഏഴ് പന്തില്‍ 28 റണ്‍സ് നേടിയ ആല്‍ബി മോര്‍ക്കലുമാണ് ചെന്നൈയ്ക്ക് വിജയം നേടിക്കൊടുത്തത്.റോയൽ ചലഞ്ചേഴ്സ് മുന്നോട്ടുവെച്ച 206 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്.ഡുപ്ളെസിസാണ് മാന്‍ ഓഫ് ദ മാച്ച്.35 പന്ത് മാത്രം നേരിട്ട ഗെയ്ല്‍ ആറ് സിക്സും രണ്ടു ഫോറും ഉള്‍പ്പടെയാണ് 68 റണ്‍സും, കോഹ്ലി 46 പന്തില്‍ 57 റണ്‍സും,മായങ്ക് അഗർവാൾ 45 റൺസും നേടി. ചെന്നൈയ്ക്ക് വേണ്ടി ഡഗ് ബോളിംഗര്‍ മൂന്നും രവീന്ദ്ര ജഡേജ, ആല്‍ബി മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും നേടി.