പി.ജി പ്രവേശന പരീക്ഷ മാറ്റിവച്ചു

single-img
13 April 2012

ഞായറാഴ്ച സ്വാശ്രയ  മെഡിക്കല്‍ മാനേജ്‌മെന്റ്   അസോസിയേഷന്‍ നടത്താനിരുന്ന  പി.ജി പ്രവേശന പരീക്ഷ  മാറ്റിവച്ചു.  അനുവാദം  വാങ്ങാതെ  നടത്തുന്ന  ഈ പരീക്ഷ  അസാധുവായിരിക്കുമെന്ന പ്രവേശന മേല്‍നോട്ട സമിതി മുന്നറിയിപ്പ് നല്‍കിയതിനെ  തുടര്‍ന്നാണ്  ഈ പരീക്ഷ  മാറ്റിവച്ചത്.

പരീക്ഷ നടത്താന്‍ തീരുമാനിച്ചതുസംബന്ധിച്ച്  ബുധനാഴ്ച പി.എ മുഹമ്മദ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണമെന്ന്  മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍  അധികൃതര്‍ അറിയിച്ചു.