ഡേര്‍ട്ടി പിക്ചറിന്റെ തമിഴ്പതിപ്പിലേയ്ക്ക് നയൻസിന് ക്ഷണം

single-img
13 April 2012

ഡേര്‍ട്ടി പിക്ചറിന്റെ  തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്ക്  ക്ഷണം. സില്‍ക്ക് സ്മിതയറുടെ  ദുരന്തപൂര്‍ണ്ണമായ  ജീവിതകഥ പറയുന്ന ഹിന്ദി ചിത്രമായ ഡേര്‍ട്ടി പിക്ചറില്‍  വിദ്യാബാലന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.ഈ ചിത്രത്തിന്റെ തമിഴ്  പതിപ്പിലേയ്ക്ക് അഭിനയിക്കാന്‍ നയന്‍താരയെ നിര്‍മാതാക്കള്‍ സമീപിച്ചതായി  വാര്‍ത്ത.  എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍  നയന്‍താര കോടികള്‍ ആവശ്യപ്പെടുന്നു  എന്നും പറയുന്നു. ഈ ചിത്രത്തിലെ നായികയായി ആദ്യം അനുഷ്‌കഷെട്ടിയുടെ  പേരായിരുന്നു.   എന്നാല്‍ അനുഷ്‌ക ഈ ചിത്രത്തില്‍ നിന്നും  പിന്‍മാറി.