ശമ്പളവര്‍ധന ആവശ്യപ്പെട്ട് ധരംശില ആശുപത്രിയിലും നഴ്‌സ് സമരം

single-img
13 April 2012

ദില്ലി ധരംശില ആശുപത്രിയില്‍ നഴ്‌സ് സമരം തുടങ്ങി.  കഴിഞ്ഞ മാസം 13 ന്    ശമ്പള വര്‍ധന ആവശ്യപ്പെട്ട്  നഴ്‌സുമാര്‍ നോട്ടീസ് നല്‍കിയിരുന്നു.  മാനേജുമെന്റുമായി  അഞ്ച് തവണ  ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെട്ടു. തുടര്‍ന്ന് ലേബര്‍ കമ്മീഷനുമായി  ചര്‍ച്ച നടത്തുകയും പരാജയപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ്  സമരം തുടങ്ങിയത്. 110 നഴ്‌സുമാര്‍ ഉള്ള ഈ ആശുപത്രിയില്‍  രണ്ടുപേര്‍ ഒഴികെ എല്ലാവരും മലയാളികളാണ്.