അഞ്ചാം മന്ത്രി: ആര്യാടൻ രാജിക്കൊരുങ്ങി

single-img
13 April 2012

അഞ്ചാം മന്ത്രി പ്രശ്നം കോൺഗ്രസ്സിൽ ഇനിയും പുകഞ്ഞു തീർന്നിട്ടില്ല.ഈ പ്രശ്നത്തിനം കാരണം മന്ത്രി ആര്യാടൻ മുഹമ്മദ് രാജിക്കൊരുങ്ങിയെന്നതാണ് പുതിയ വിവരം.മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നൽകാനുള്ള തീരുമാനത്തിലുള്ള പ്രതിഷേധനാണ് അദേഹത്തിന്റെ നടപടിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.ബുധനാഴ്ചയായിരുന്നു സംഭവം.രാജി വെയ്ക്കാനുള്ള തന്റെ തീരുമാനം മുഖ്യമന്ത്രിയെയും കെ പി സി സി പ്രസിഡന്റിനെയും ആര്യാടൻ അറിയിച്ചെങ്കിലും എ.കെ. ആന്റണീയുടെ ഇടപെടലിനെ തുടർന്ന് അദേഹം പിന്തിരിയുകയായിരുന്നു.

ലീഗിന്റെ മന്ത്രി സ്ഥാനത്തിനെതിരെ കെ.പി.സി.സി. നിർവാഹക സമിതി യോഗത്തിലും ശക്തമായ എതിർപ്പുന്നയിച്ച ആര്യാടൻ തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായാണ് വിവരം.നെയ്യാറ്റിൻ കര തിരഞ്ഞെടുപ്പിന് ശേഷം അദേഹം രാജി വെക്കുമെന്നാണ് വിവരം.അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും അദെഹം പങ്കെടുത്തിരുന്നില്ല.തനിക്ക് പുതിയതായി ലഭിച്ച ഗതാഗതം അദേഹം എറ്റെടുക്കില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ലീഗിന്റെ ആവശ്യത്തിന് വഴങ്ങിയാൽ കോൺഗ്രസ്സിന്റെ അവസാന മുഖ്യംന്ത്രിയായിരിക്കും ഉമ്മൻ ചാണ്ടിയെന്ന് അദേഹം പറഞ്ഞിരുന്നു.എ.കെ.ആന്റണിയുമായി ഏറെ നേരം ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ആര്യാടൻ തന്റെ തീരുമാനം മാറ്റിയതെന്നാണ് അറിയുന്നത്.