ആരുഷി വധക്കേസ് :നൂപൂർ തൽവറിന്റെ കേസ് ഇന്ന് സുപ്രീകോടതി പരഗണിയ്ക്കും

single-img
13 April 2012

ന്യൂഡൽഹി:ആരൂഷി-ഹെമറാജ് വധക്കേസിൽ ആരൂഷിയുടെ അമ്മ നൂപൂർ തൽവറിന്റെ കേസ് ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. ബുധനാഴ്ച്ച ഈ കേസിന്റെ വിചാരണയിൽ നുപൂർ ഹാജരായിരുന്നില്ല.അതിനെ തുടർന്ന് സി.ബി.ഐ ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. സി.ബി.ഐ ഇവരെ കഴിഞ്ഞദിവസം താമസസ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .മാർച്ച് 14 നു മുപ്പത് ദിവസത്തിനുള്ളിൽ കോടാതിയിൽ ഹാജരാകണമെന്നു അറിയിച്ചിരുന്നെങ്കിലും ഇവർ കോടതിയിൽ എത്തിയിരുന്നില്ല.