ആരുഷിയുടെ മാതാവിന്റെ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

single-img
13 April 2012

ആരുഷി വധവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോടതി വിചാരണയ്ക്ക് ഹാജരാകാത്ത ആരുഷിയുടെ മാതാവ് നൂപൂര്‍ തല്‍വാരിയെ അറസ്റ്റ് ചെയ്യില്ലെന്ന്  സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു.  ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച നടപടിയെ തുടര്‍ന്ന്  ഇന്ന് സുപ്രീം കോടതിയില്‍ നൂപൂര്‍ തല്‍വാരി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
അറസ്റ്റ്  വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍  ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായി.

ഈ കേസിന്റെ ഒരു ഘട്ടത്തിലും താന്‍ കുറ്റക്കാരിയാണെന്ന്  യു.പി പോലീസും   സി.ബിഐയും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍  തനിക്കെതിരെ  അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്ന് നുപൂര്‍  കോടതിയോട് ആവശ്യപ്പെട്ടു.