തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അച്യുതാനന്ദന്‍

single-img
12 April 2012

ടോമിന്‍ ജെ തച്ചങ്കരിയെ  സര്‍വ്വീസില്‍  തിരിച്ചെടുത്തതില്‍   ദുരൂഹതയുണ്ടെന്ന്  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിദേശ സ്വത്തും  അക്കൗണ്ടും തച്ചങ്കരിക്ക് ഉണ്ടെന്ന് കാണിച്ച് പി.സി. ജോര്‍ജ്ജും
തീവ്രവാദ ബന്ധമുണ്ടെന്നു കാണിച്ച് ലീഗ് പ്രസിഡന്റും സെക്രട്ടറിയും പരാതി നല്‍കിയിരുന്നു.   ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന്  ജനങ്ങളോട് ഇവര്‍ തുറന്നു പറയാന്‍ തയ്യാറാവണം.   തച്ചങ്കരിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കേന്ദ്രം-സംസ്ഥാന സര്‍ക്കാറിന് അറിയിപ്പ്  നല്‍കിയിട്ടുണ്ടോ എന്ന്  മുഖ്യമന്ത്രി  വ്യക്തമാക്കണം  എന്നും  അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ റെയിഞ്ച് ഐ.ജിയായിരിക്കെ  സര്‍ക്കാര്‍ അനുവാദമില്ലാതെ വിദേശത്ത്  പോയകുറ്റത്തിന്  സസ്‌പെന്‍ഷനിലായിരുന്ന എ.ഡി.ജി.പി  ടോമിന്‍ ജെ.തച്ചങ്കരിയുടെ സസ്‌പെന്‍ഷനാണ് ഇന്നലെ പിന്‍വലിച്ചത്.