അഞ്ചാം മന്ത്രി: കോണ്‍ഗ്രസിന്റേത് തറക്കളിയെന്ന് വെള്ളാപ്പള്ളി

single-img
12 April 2012

ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കുക വഴി കോണ്‍ഗ്രസ് നടത്തുന്നത് തറക്കളിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതോടെ കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു തറ പാര്‍ട്ടിയായി അധിപതിച്ചുവെന്നും വെള്ളപ്പള്ളി പറഞ്ഞു. ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് സാഷ്ടാംഗം പ്രണമിക്കുകയാണ്. പിണറായി വിജയന്‍ മൌനം വെടിഞ്ഞ് പ്രതികരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.