ടയർ കടയിൽ അഗ്നിബാധ

single-img
12 April 2012

പാലക്കാട്:ടയർ കടയ്ക്ക് തീ പിടിച്ച് അച്ഛ്നും രണ്ടുകുട്ടികളും വെന്തു മരിച്ചു.പാലക്കാട് ജില്ലയിലെ ആനക്കര അങ്ങാടിയില്‍ ബുധനാഴ്‌ച വൈകിട്ടു നാലോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം. ആനക്കര മുണ്ട്രക്കോട് തോട്ടുങ്ങല്‍ പഴയേടത്ത് ശ്രീധരന്‍റെ മകന്‍ സുരേഷ്ബാബു (35), മക്കള്‍ അമല്‍ ബാബു (11), ഏകേശ്വരി (7) എന്നിവരാണു മരിച്ചത്. വൈകുന്നേരം നാലുമണിയോടെ പൊട്ടിത്തെറിയും കുട്ടികളുടെ നിലവിളിയും കേട്ടു സമീപവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്താനും കഴിഞ്ഞിരുന്നില്ല. സംഭവ സ്ഥലത്തേക്ക് ആദ്യമെത്തിയ പൊന്നാനി ഫയര്‍ഫോഴ്സ് യൂണിറ്റിനും തീയണയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഷൊര്‍ണൂര്‍, കുന്നംകുളം എന്നിവടങ്ങളില്‍ നിന്നായി മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് കൂടി എത്തിയാണു വൈകിട്ട് ആറോടെ തീ പൂര്‍ണമായി അണച്ചത്. അപ്പോഴേക്കും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു.