തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

single-img
12 April 2012

ഐജി ടോമിന്‍ ജെ തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. പുതിയ നിയമനം പൊലീസ് വകുപ്പിന് പുറത്താകാനാണ് സാധ്യത. സസ്‌പെന്‍ഷനിലാവുമ്പോള്‍ മാര്‍ക്കറ്റ് ഫെഡ് എംഡിയായിരുന്നു തച്ചങ്കരി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് തച്ചങ്കരിയുടെ വിദേശ യാത്രയെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുകയും തച്ചങ്കരിക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.