വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി അംഗീകരിച്ചു

single-img
12 April 2012

ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ശരിവച്ചു. നിയമം ഭരണഘടനാപരമായി നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്‌കൂളുകളില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം നല്‍കണമെന്നും സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.