വിദ്യാഭ്യാസ അവകാശ`ബിൽ സുപ്രീം കോടതി ശരിവെച്ചു.

single-img
12 April 2012

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ അവകാശ ബിൽ സുപ്രീം കോടതി ശരിവെച്ചു.ആറു മുതൽ പതിനാല് വയസു വരെയുള്ള എല്ലാ കുട്ടികൾക്കും സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നതിന് ലക്ഷ്യമിടുന്ന നിയമമാണ് സുപ്രീം കോടതി ഭരണഘടനാബഞ്ച് ശരിവെച്ചത്.നിയമം ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്നും ,സർക്കാർ ,എയ്ഡഡ് മേഖലയ്ക്കും ബിൽ ബാധകമായിരിക്കുമെന്നും ബില്ലിൽ പറയുന്നു. പാവപ്പെട്ട കുട്ടികൾക്ക് 25 ശതമാനം സീറ്റ് സംവരണം നൽകണമെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.