പ്രതിഭയ്ക്കെതിരെ വീണ്ടും അഴിമതിയാരോപണം

single-img
12 April 2012

ന്യൂഡൽഹി:പ്രസിഡന്റ് പ്രതിഭാപാട്ടീലിനെതിരെ വീണ്ടും ആരോപണം .ബംഗ്ലാവ് നിർമ്മിക്കുന്നതിനു വേണ്ടി മാനദണ്ഡങ്ങൾ മറികടന്ന് സൈനിക ഭൂമിയിൽ നിർമ്മാണം നടത്തുന്നു എന്നാണ് പുതിയ ആരോപണം.പൂനെയിലെ ഖഡ്‌കി കന്റോണ്‍മെന്റില്‍ രാഷ്‌ട്രപതിക്ക്‌ ബംഗ്ലാവ്‌ നിര്‍മ്മിക്കുന്നതിനായി 2,61,00 ചതുരശ്ര അടി സ്‌ഥലം അനുവദിച്ചതാണ്‌ വിവാദമായിരിക്കുന്നത്‌. 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ബംഗ്ലാവിനോ സർക്കാർ വാടകയ്ക്ക് എടുക്കുന്നതാണെങ്കിൽ 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിനോ ആണ് നിയമപരമായി അധികാരമുള്ളത്.അതുകൂടാതെ സർക്കാർ ഭൂമിയിൽ ബംഗ്ലാവ് വയ്ക്കാൻ നിയമവുമില്ല. ആരോപണമുന്നയിച്ചവർ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.