പ്രഭുദയ ഇന്ന് ചെന്നൈയിൽ നിന്നും തിരിക്കും

single-img
12 April 2012


ചെന്നൈ:ആലപ്പുഴ കടലിൽ ബോട്ടിലിടിച്ചു അഞ്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കസ്റ്റഡിയിൽ ആയിരുന്ന സിംഗപ്പൂർ കപ്പൽ എം.വി പ്രഭുദയയെ ഇന്ന് ചെന്നൈ തീരം വിടാൻ ജോർജ്ജ് ടൌൺ കോടതി അനുമതി നൽകി.മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് അഞ്ചു കോടി രൂപ കെട്ടിവെച്ചതിനു ശേഷമാണ് തീരം വിടാൻ അനുമതി നൽകിയത്. കപ്പൽ വിട്ടുകൊടുക്കരുതെന്നു ആവശ്യപ്പെട്ട് അമ്പലപ്പുഴ ഡി.വൈ.എസ്.പി മദ്രാസ് കോടതിയിൽ നൽകിയിരുന്ന ഹർജി പിൻവലിക്കുകയും ചെയ്തു.ഇതു കൂടി കണക്കിലെടുത്താണ് അനുമതി നൽകാൻ തീരുമാനമായത്. പുതിയ ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് കപ്പൽ തിരിച്ച് സിംഗപ്പൂരിലേയ്ക്ക് പോകുന്നത്.