പെറുവില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തി

single-img
12 April 2012

തെക്കന്‍ പെറുവിലെ ഖനിയില്‍ കുടുങ്ങിയ ഒന്‍പതു തൊഴിലാളികളെ രക്ഷപ്പെടുത്തി. പെറുവിലെ കസേബ ഡി നീഗ്രോ ചെമ്പ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ ഏഴ് ദിവസംനീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ദിവസങ്ങളോളം ഖനിയിലെ ഇരുട്ടില്‍ കഴിഞ്ഞ തൊഴിലാളികള്‍ കറുത്ത കണ്ണട ധരിച്ചാണ് ഖനിയ്ക്കു പുറത്തേയ്ക്കു എത്തിയത്. ശക്തമായ വെളിച്ചത്തില്‍ നിന്ന് രക്ഷനേടാനാണ് കറുത്ത കണ്ണട ധരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖനിയില്‍ നിന്നു രക്ഷപെടുത്തിയ ഒരു തൊഴിലാളിയുടെ ആരോഗ്യനില മോശമാണെന്നാണ് റിപ്പോര്‍ട്ട്.