ഓഡെ കൂട്ടക്കൊല 18 പേർക്ക് ജീവപര്യന്തം

single-img
12 April 2012

അഹമ്മദാബാദ്:ഗുജറാത്ത് ഓഡെ കൂട്ടക്കൊലക്കേസിൽ 18 പേർക്ക് ജീവപര്യന്തവും 5 പ്രതികൾക്ക് ഏഴ് വർഷം തടവും 23 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 23 പേരെ കുറ്റവിമുകതരാക്കുകയും ചെയ്തു.സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയിരുന്നത് .ആനന്ദ് ജില്ലയിലെ ഓഡെ ഗ്രാമത്തിൽ ഒരു കെട്ടിടത്തിൽ അഭയം തേടിയ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 23 മുസ്ലീങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്.ഇതിൽ പങ്കെടുത്തവർക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പി.എൻ പാർമറും ആവശ്യപ്പെട്ടിരുന്നു.