ആഭ്യന്തരമന്ത്രിക്ക് എൻ.എസ്.എസ്സ് ആസ്ഥാനത്ത് വിലക്ക്

single-img
12 April 2012

ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു എന്‍.എസ്‌.എസ്‌. ആസ്‌ഥാനം സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു.തിരുവഞ്ചൂര്‍ സന്ദര്‍ശനാനുമതി ചോദിച്ചെങ്കിലും കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മറുപടി. ആഭ്യന്തര മന്ത്രിയായ ഉടനെയുള്ള സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്നുള്ളതുകൊണ്ടണു സന്ദർശന അനുമതി നിഷേധിച്ചതെന്ന് സുകുമാരന്‍ നായർ പറഞ്ഞു