മുല്ലപ്പെരിയാര്‍ ഡാമില്‍ തിരയിളക്കം അനുഭവപ്പെട്ടു

single-img
12 April 2012

ഭൂചലനത്തിന്റെ പ്രതിഫലനങ്ങള്‍ ഇടുക്കി, മുല്ലപ്പെരിയാര്‍, മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടുകളിലും അനുഭവപ്പെട്ടു. മൂന്നാര്‍ മേഖലയിലാണു ചലനം കൂടുതലായി അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടി അണക്കെട്ടില്‍ അഞ്ച് അടിയോളം വെള്ളം ഉള്‍വലിഞ്ഞു. മുഴക്കത്തോടെ ഉള്‍വലിഞ്ഞ വെള്ളം രണ്ടുമിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഈസമയം അണക്കെട്ടില്‍ ആറു ബോട്ടുകളില്‍ സഞ്ചാരികളുണ്ടായിരുന്നു. ഉല്ലാസയാത്ര നടത്തിയിരുന്നവരും കരയില്‍ യാത്രയ്‌ക്കൊരുങ്ങിനിന്നവരും ഭയന്നു നിലവിളിച്ചു. കരയില്‍ നിന്നവര്‍ വിരണേ്ടാടി. തിരയിളക്കം നിലച്ചെങ്കിലും തീരത്തേക്ക് അടുക്കാന്‍ കരയിലുണ്ടായിരുന്നവര്‍ തയാറായില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ആറിഞ്ചോളം പെട്ടെന്നുയര്‍ന്നു, അതുപോലെ താഴുകയും ചെയ്തു. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചിട്ടുണേ്ടായെന്ന് അറിവായിട്ടില്ല.ഇടുക്കി അണക്കെട്ടു മേഖലയില്‍ നിരവധി തവണ ചല നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.12-നും 4.10-നും സംസ്ഥാനത്തിന്റെ മറ്റു മേഖലകളില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായതിനാല്‍ ഇടുക്കിയിലെ അനലോഗ് മെഷീനില്‍ ചലനത്തിന്റെ തീവ്രത വ്യക്തമായിട്ടില്ല.