വ്യാവസായിക വളർച്ച 4.1 ശതമാനം മാത്രം

single-img
12 April 2012

രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചയിൽ ഇടിവ്.ഫെബ്രുവരിയിൽ ഉത്പാദനവളർച്ച 4.1 ശതമാനം മാത്രമാണ്.ജനുവരി മാസത്തിലെ വളർച്ച നേരത്തെ കണക്കാക്കിയ 6.8 ശതമാനത്തിൽ നിന്നും 1.1 ശതമാനമായി കൂടിയിരുന്നു.ഇതോടെ സാമ്പത്തിക രംഗത്തെ വളർച്ച കൂട്ടുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വയ്പാനിരക്കുകൾ കുറച്ചേയ്ക്കും.ഉൽ‌പ്പന്ന നിർമ്മാണ മേഖലയിൽ ഇടിവുണ്ടായതാണ്   ഉല്പാദന വളർച്ചയെ പ്രതികൂലമായി ബാധിച്ചത്.ഉയർന്ന ധനകമ്മിയാണ് സാമ്പത്തിക മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളി.